റോഡിലെ കുഴി വില്ലനായി; യുവ എൻജിനീയർക്ക് ദാരുണാന്ത്യം

ചെന്നൈ: സ്കൂട്ടർ കുഴിയിൽ പെടുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ 22കാരി ട്രക്കിനടിയിൽപ്പെട്ട് മരിച്ചു. ചെന്നൈയിലെ മധുരവോയലിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ട്രക്ക് ഡ്രൈവർക്കായി ​പൊലീസ് അന്വേഷണം ഊർജിതമാക്കി.

സോഹോയിൽ എൻജിനീയറായി ജോലി ചെയ്യുന്ന ശോഭനയാണ് മരിച്ചത്. നീറ്റ് പരി​ശീലനത്തിന് സഹോദരനെ കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം. മധുരവോയലിൽ നിരവധി കുഴികളാണുള്ളത്. ഇതിൽ ഒരു കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് യുവതിയും സഹോദരനും സഞ്ചരിച്ച സ്കൂട്ടർ വീണത്. പിന്നാലെയെത്തിയ ടിപ്പർ യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൽ നിന്നും ഇവരുടെ സഹോദരൻ രക്ഷപ്പെട്ടു.

അപകടത്തിന് പിന്നാലെ ചെന്നൈയിലെ റോഡുകൾക്കെതിരെ വിമർശനവുമായി സോഹോ സി.ഇ.ഒ ശ്രീധർ വെമ്പു രംഗത്തെത്തി. 'ഞങ്ങളുടെ എൻജിനീയർമാരിലൊരാളായ ശോഭന ചെന്നൈയിൽ റോഡപകടത്തിൽ മരിച്ചു. ​സഹോദരനെ ക്ലാസിൽ കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം. നമ്മുടെ മോശം റോഡുകളാണ് ​ശോഭനുടെ കുടുംബത്തിനും സോഹോക്കും വലിയ നഷ്ടമുണ്ടാക്കിയത്'- കമ്പനി സി.ഇ.ഒ ട്വീറ്റ് ചെയ്തു.

Tags:    
News Summary - 22-yr-old techie mowed down by truck while trying to avoid pothole in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.