പുതിയ പാർട്ടി പ്രഖ്യാപിച്ച് കർഷക സംഘടനകൾ; പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കും

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ സമരം പിൻവലിച്ച് ആഴ്ചകൾ പിന്നിടുന്നതിനിടെ, പുതിയ പാർട്ടി പ്രഖ്യാപിച്ച് കർഷകർ. 22 കർഷക സംഘടനകൾ ചേർന്ന് സംയുക്ത സമാജ് മോർച്ച എന്ന പേരിലാണ് പാർട്ടി രൂപവത്കരിച്ചത്.

വരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. 33 കർഷക സംഘടനകൾ ചേർന്ന് രൂപവത്കരിച്ച സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് വിവാദ കർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തിയിരുന്നത്. ഇതിൽ 22 കർഷക സംഘടനകൾ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്നു കർഷക സംഘടനകൾ കൂടി പിന്തുണ നൽകുമെന്നാണ് വിവരം.

മുതിർന്ന കർഷക നേതാവ് ബൽബീർ സിങ്ങ് രജേവാൾ പാർട്ടിയെ നയിക്കും. സംസ്ഥാനത്ത് 117 സീറ്റിലും മത്സരിക്കാൻ പാർട്ടി തീരുമാനിച്ചു. മറ്റു പാർട്ടികളുമായി സഖ്യത്തിലേർപ്പെടില്ലെന്നും സ്വന്തം നിലയിൽ മത്സരിക്കുമെന്നും നേതാക്കൾ അറിയിച്ചു. എന്നാൽ, ആം ആദ്മി പാർട്ടിയുമായി സഖ്യത്തിലേർപ്പെടുമെന്നും സൂചനകളുണ്ട്. നേരത്തെ, ഹരിയാനയിലെ കർഷക നേതാവ് ഗുർണം സിങ് ചാരുണി സംയുക്ത സംഘർഷ് എന്ന പേരിൽ പാർട്ടി രൂപവത്കരിച്ചിരുന്നു.

Tags:    
News Summary - 22 farmer groups form political front, will contest upcoming punjab election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.