2019 മുതൽ മോദി നടത്തിയത് 21 വിദേശ സന്ദർശനം; ചെലവ് 22.76 കോടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 മുതൽ നടത്തിയത് 21 വിദേശ സന്ദർശനങ്ങൾ. ഇതിനായി 22.76 കോടി രൂപ ചെലവഴിച്ചെന്നും കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ അറിയിച്ചു.

രാഷ്ട്രപതി നടത്തിയത് എട്ട് വിദേശ സന്ദർശനമാണ്. 6.24 കോടി രൂപ ചെലവഴിച്ചു. വിദേശകാര്യ മന്ത്രിയുടെ 86 യാത്രകൾക്കായി 20.87 ലക്ഷവും ചെലവഴിച്ചു.

2019ന് ശേഷം പ്രധാനമന്ത്രി ജപ്പാൻ മൂന്ന് തവണയും, യു.എസും യു.എ.ഇയും രണ്ട് തവണയും സന്ദർശിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ എട്ട് സന്ദർശനങ്ങളിൽ ഏഴും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയതാണ്. നിലവിലെ രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ ഏക വിദേശയാത്ര സെപ്റ്റംബറിൽ നടത്തിയ യു.കെ സന്ദർശനമാണ്. 

Tags:    
News Summary - 22 Crore Spent On PM's Trips Abroad Since 2019:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.