210 വെബ്​സൈറ്റുകൾ ആധാർ വിവരങ്ങൾ നൽകുന്നുണ്ടെന്ന്​ സർക്കാർ

ന്യൂഡൽഹി: കേന്ദ-സംസ്ഥാന സർക്കാറുകളുടെ വിവിധ വകുപ്പുകളുടെ വെബ്​സൈറ്റുകൾ വ്യക്​തികളുടെ ആധാർ വിവരങ്ങൾ ഉൾപ്പടെ നൽകുന്നുണ്ടെന്ന്​ കേന്ദ്രസർക്കാർ. ഇലക്​ട്രോണിക്​സ്​ ​െഎ.ടി സഹമന്ത്രി പി.പി ചൗധരിയാണ്​ ലോക്​സഭയെ ഇക്കാര്യം അറിയിച്ചത്​.

ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്​സൈറ്റുകൾ ഉൾപ്പടെ രാജ്യത്തെ 210 സൈറ്റുകളാണ്​ ഗുണഭോക്​താക്കളുടെ പേര്​, മേൽവിലാസം, ആധാർ കാർഡിലെ വിവരങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്​. ഇത്​ നിലവിൽ പൊതുജനങ്ങൾക്കും ലഭ്യമാവുന്നുണ്ടെന്ന്​ സർക്കാർ ലോക്​സഭയിൽ നൽകിയ മറുപടിയിൽ വ്യക്​തമാക്കുന്നു. ഇത്​ ആധാർ വിവരങ്ങളുടെ ചോർച്ചയല്ലെന്നും ചൗധരി അറിയിച്ചു.

സ്വകാര്യ കമ്പനികൾക്ക്​ ആധാർ വിവരങ്ങൾ നൽകിയിട്ടി​ല്ലെന്ന്​  സർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്​. അംഗീകൃത എജൻസികൾക്ക്​ മാത്രമേ ആധാർ വിവരങ്ങൾ കൈമാറുകയുള്ളു എന്നും സർക്കാർ അറിയിച്ചു.

Tags:    
News Summary - 210 websites found displaying personal information:central government-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.