പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കം പരിഹരിക്കാനെത്തിയ യുവാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ഡൽഹിയിലെ ഭരത് നഗറിൽ 21 കാരനായ വിശാൽ കുമാറാണ് കൊലപ്പെട്ടത്.
വിശാലിന്റെ വിശാലിന്റെ ഇളയസഹോദരൻ 19 കാരനായ കുനാൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ചിലരുമായി വഴക്കുണ്ടായി. തുടർന്ന് വീട്ടിലുണ്ടായിരുന്ന വിശാലിനെ കുനാൽ ഗ്രൗണ്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ച വിശാലിനെ ഒരു സംഘം ബാറ്റുകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. അടിയിൽ ഗുരുതര പരിക്കേറ്റ വിശാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രതികൾക്കെത്തിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കോസ്മെറ്റിക് സ്റ്റോറിൽ ജോലി ചെയ്തിരുന്ന വിശാൽ കുടുംബത്തോടൊപ്പമാണ് ഭരത് നഗറിൽ താമസിക്കുന്നത്. വിശാൽ വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. മകന്റെ ഒന്നാം ജന്മദിനമായിരുന്നു ഇന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.