ന്യൂഡൽഹി: അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുംമുേമ്പ ലോക ്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ അണിചേർന്ന് 21 പ്രതിപക്ഷ പാർട്ടികൾ. ടി.ഡി.പി നേ താവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു മുൻകൈയെടുത്ത് വിളിച്ച യ ോഗത്തിൽ പക്ഷേ, ബി.എസ്.പി നേതാവ് മായാവതി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ എത്തിയില്ല. കോൺഗ്രസ്, സി.പി.എം, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങി പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ബി.ജെ.പിക്കെതിരെ ഒന്നിക്കുന്നതിെൻറ സന്ദേശം നൽകുന്ന നേതൃയോഗമാണ് നടന്നത്. കോൺഗ്രസിനോടുള്ള നീരസത്തിനിടയിലും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ യോഗത്തിനെത്തി.
യു.പിയിലെ ബി.എസ്.പി-സമാജ്വാദി പാർട്ടി സഖ്യത്തിെൻറ ഭാവി ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ െഎക്യത്തിെൻറ കരുത്ത് വ്യക്തമാക്കുമെന്നിരിക്കെതന്നെയാണ് ഇരു നേതാക്കളും എത്താതിരുന്നത്. ഇത് ഇരു പാർട്ടികളുമായുള്ള സഖ്യസാധ്യത അനിശ്ചിതത്വത്തിലാക്കി.ഏറ്റവും കൂടുതൽ എം.പിമാരെ പാർലമെൻറിൽ എത്തിക്കുന്ന സംസ്ഥാനമാണ് യു.പി. ബി.ജെ.പി ബന്ധം വിച്ഛേദിച്ച കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ യോഗത്തിന് എത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും എത്തിയില്ല. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പ്രതിപക്ഷത്തിെൻറ വിശദ പദ്ധതി ജനങ്ങൾക്കു സമർപ്പിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ നേതാക്കൾ വിശദീകരിച്ചു. മതനിരപേക്ഷ, പുരോഗമന ചിന്താഗതിയുള്ള എല്ലാവരും ഭരണഘടനയും ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും സമ്പദ്വ്യവസ്ഥ പുനർനിർമിക്കുന്നതിനും ഒന്നിച്ചു നിൽക്കണം. ചൊവ്വാഴ്ച തുടങ്ങുന്ന ശീതകാല പാർലമെൻറ് സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ഉയർത്തി സർക്കാറിനെ യോജിച്ചുനേരിടുന്നതിനും ധാരണയായി.
മുൻകാല പ്രതിപക്ഷ യോഗങ്ങളിൽ 19 വരെ പാർട്ടികളാണ് പെങ്കടുത്തിട്ടുള്ളത്. ഇക്കുറി എണ്ണം 21 ആയി. യോഗത്തിൽ പെങ്കടുത്ത പ്രമുഖർ: രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മൻമോഹൻ സിങ്, അഹ്മദ് പേട്ടൽ, എ.കെ. ആൻറണി, ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർഗെ, അശോക് ഗെഹ്ലോട്ട് (കോൺഗ്രസ്), മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), എം.കെ. സ്റ്റാലിൻ, കനിമൊഴി (ഡി.എം.കെ), ചന്ദ്രബാബു നായിഡു (ടി.ഡി.പി), സീതാറാം യെച്ചൂരി (സി.പി.എം), ശരദ് പവാർ (എൻ.സി.പി), ദേവഗൗഡ (ജനതാദൾ-എസ്), അരവിന്ദ് കെജ്രിവാൾ (ആം ആദ്മി പാർട്ടി), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്), ഡി. രാജ (സി.പി.െഎ), ജോസ് കെ. മാണി (കേരള കോൺഗ്രസ്), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), ശരദ് യാദവ് (എൽ.ജെ.ഡി), തേജസ്വി യാദവ് (ആർ.ജെ.ഡി), ഹേമന്ത് സോറൻ (ജെ.എം.എം), അജിത് സിങ് (ആർ.എൽ.ഡി), ജിതൻറാം മാഞ്ചി (എച്ച്.എ.എം), ബാബുലാൽ മറാണ്ടി (ജെ.വി.എം), ബദ്റുദ്ദീൻ അജ്മൽ (എ.െഎ.യു.ഡി.എഫ്), കെ.ജി. കെനിയെ (നാഗാലാൻഡ് പീപ്ൾസ് ഫ്രണ്ട്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.