ന്യൂഡൽഹി: അസമിലെ ഗോലഘട്ട് ജില്ലയിലുള്ള ഡൊയാങ് തേയില തോട്ടത്തിൽ തൊഴിലാളി കുടുംബങ്ങളിലെ 21 പേർ അജ്ഞാതരോഗം ബാധിച്ച് മരിച്ചു. ഒരുമാസത്തിനിടെയാണ് രണ്ടര വയസ്സുകാരനുൾപ്പെടെ മരിച്ചത്. തൊഴിലാളി ലയങ്ങളിലാണ് ഫെബ്രുവരി മൂന്നുമുതൽ മാർച്ച് ആറുവരെ കൂട്ടമരണമുണ്ടായത്. പെെട്ടന്നുണ്ടാകുന്ന ഛർദ്ദി, ഉയർന്ന രക്ത സമ്മർദം, പനി എന്നിവയായിരുന്നു രോഗലക്ഷണം.
രോഗികളെ തേയില തോട്ടത്തിലെ ഡിസ്പൻസറിയിൽ എത്തിച്ചെങ്കിലും പരിമിത സൗകര്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും 25 കി.മീറ്റർ അകലെ നഗരത്തിലുള്ള ആശുപത്രിയിൽ കൊണ്ടുപോകാൻ എസ്റ്റേറ്റ് അധികൃതർ വാഹനം നൽകിയില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. രണ്ടരവയസ്സുകാരനുൾപ്പെടെ മരിച്ച സംഭവം എസ്റ്റേറ്റ് ഉടമകളും ജില്ല ഭരണകൂടവും ലാഘവത്തോടെയാണ് കണ്ടതെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.
കാരണം തേടാതെ മരണങ്ങൾ സ്വാഭാവികമാണെന്ന് വിധിയെഴുതാനാണ് ആരോഗ്യവകുപ്പ് തുനിഞ്ഞതത്രെ. ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയും ജില്ല കലക്ടർ ഗൗരവ് ബോതയും വിഷയത്തോട് പ്രതികരിച്ചില്ല. പ്രാദേശികമായി ലഭിക്കുന്ന മദ്യം അമിതമായി കുടിച്ചവരാണ് മരിച്ചതെന്ന് എസ്റ്റേറ്റ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.