മഹാരാഷ്​ട്രയിൽ കൊറോണ വൈറസി​െൻറ ഡെൽറ്റ പ്ലസ്​ വ​കഭേദം കണ്ടെത്തിയത്​ 21 പേർക്ക്​

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡി​െൻറ രണ്ടാം തരംഗത്തിൽ ഡെൽറ്റ പ്ലസ്​ വകഭേദം റി​പ്പോർട്ട്​ ചെയ്​തത്​ 21 പേർക്ക്​. സംസ്​ഥാന ആരോഗ്യമന്ത്രി രാജേഷ്​ തോപെ അറിയിച്ചതാണ്​ ഇക്കാര്യം.

കൊറോണ വൈറസി​െൻറ ഡെൽറ്റ വ​കഭേദത്തിൽ വന്നിട്ടുള്ള സുപ്രധാന ജനിതകമാറ്റമാണ്​ ഡെൽറ്റ പ്ലസ്​. ശരീരത്തി​െൻറ പ്രതി​രോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ളവയാണ്​ ഡെൽറ്റ പ്ലസ്​ വകഭേദം.

'മഹാരാഷ്​ട്രയിൽ ഡെൽറ്റ പ്ലസ്​ വകഭേദം കണ്ടെത്തുന്നതിനായി എല്ലാ ജില്ലയിൽനിന്നും​ 100 സാമ്പിളുകൾ വീതം ശേഖരിച്ചു. മേയ്​ 15 വരെ 7500 സാമ്പിളുകളാണ്​ ശേഖരിച്ചത്​. ഇവയിൽ 21 സാമ്പിളുകളിൽ ഡെൽറ്റ പ്ലസ്​ വകഭേദം ക​ണ്ടെത്തി' -മന്ത്രി പറഞ്ഞു.

രത്​നഗിരിയിൽ ഒമ്പതു കേസുകളും ജാൽഗണിൽ ഏ​ഴെണ്ണവും മുംബൈയിൽ രണ്ടും പാൽഗറിലും സിന്ധുദർഗിലും താനെയിലും ഒന്നുവീതവും കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

ഇന്ത്യയിലാണ്​ ആദ്യമായി ഡെൽറ്റ വകഭേദം കണ്ടെത്തിയത്​. പിന്നീട്​ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഡെൽറ്റ വകഭേദത്തിന്​ പിന്നാലെ ഡെൽറ്റ പ്ലസ്​ വ​കഭേദവും റി​പ്പോർട്ട്​ ​ചെയ്യുകയായിരുന്നു.

ഡെൽറ്റ പ്ലസ്​ വകഭേദം കണ്ടെത്തിയവരുടെ സമ്പർക്കവും യാത്ര ചരിത്രവും പരിശോധിക്കുകയാണെന്ന്​ സംസ്​ഥാനം അറിയിച്ചു.

മാർച്ചിലാണ്​ ആദ്യമായി ഡെൽറ്റ പ്ലസ്​ വകഭേദം റിപ്പോർട്ട്​ ചെയ്യുന്നത്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഡെൽറ്റ ​പ്ലസ്​ വകഭേദം രാജ്യത്ത്​ ആശങ്ക സൃഷ്​ടിക്കുമെന്ന്​ ആരോഗ്യവിദഗ്​ധർ മുന്നറിയിപ്പ്​ നൽകിയിരുന്നു. 

Tags:    
News Summary - 21 Cases Of Delta Plus Variant In Maharashtra, Says State Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.