20,473 വിദേശ പൗരന്മാരെ മടക്കി അയച്ചതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടെ 20,473 വിദേശ പൗരന്മാരെ വിവിധ രാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി കേന്ദ്ര വിദേശകാര ്യ മന്ത്രാലയം. വിദേശ രാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്നാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അസ ിസ്റ്റന്‍റ് സെക്രട്ടറിയും കോവിഡ്-19 കോർഡിനേറ്ററുമായ ദമ്മു രവി പറഞ്ഞു.

വ്യാഴാഴ്ച വരെ 20,473 വിദേശ പൗരന്മാരെ മടക്കി അയയ്ക്കാൻ സാധിച്ചു. ഈ പ്രവർത്തനങ്ങളിൽ നിരവധി രാജ്യങ്ങൾ പങ്കാളികളാണ്. തുടർന്നു കൊണ്ടിരിക്കുന്ന പ്രവൃത്തിയാണിത്. മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വൈറസ് ബാധയെ തുടർന്നുള്ള സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ നിരീക്ഷിച്ചു വരികയാണ്. ഇന്ത്യൻ പൗരന്മാരെ എങ്ങനെ നാട്ടിൽ മടക്കിയെത്തിക്കുമെന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കും.

അംബാസഡർമാരും ഹൈക്കമ്മീഷണർമാരും വിദേശത്തുള്ള പൗരന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആവശ്യമായ നിർദേശങ്ങൾ നൽകുന്നുണ്ടെന്നും ഹെൽപ്പ് ലൈൻ അടക്കം എല്ലാ പിന്തുണയും നൽകുന്നതായും അസിസ്റ്റന്‍റ് സെക്രട്ടറി അറിയിച്ചു.

Tags:    
News Summary - 20,473 foreign nationals evacuated to different countries: MEA -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.