20, 25 പൈസകൾ ചില്ലറക്കാരല്ല; ഫ്ലിപ്​കാർട്ടിലെ വില കേട്ടാൽ ഉറപ്പായും ​െഞട്ടും !!

ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുന്ന ശീലം ഇല്ലാത്തവർ വളരെ കുറവായിരിക്കും. ചക്കയും ചിരട്ടയും ഉമിക്കരിയും ​ഉൾ​​പ്പെടെ ഉപ്പ്​ തൊട്ട്​ കർപ്പൂരം വരെ ഇന്ന്​ വിരൽത്തുമ്പിൽ ലഭ്യമാണ്​. ഓൺലൈൻ മാർക്കറ്റായ ഫ്ലിപ്​ കാർട്ടിൽ വിൽക്കാൻ വെച്ച ഒരു സാധനവും അതി​​െൻറ വിലയും കണ്ട്​ പലരുടേയും കണ്ണ്​ തള്ളിയിരിക്കുകയാണ്​. 

മറ്റൊന്നുമല്ല, പഴയ 25,20 പൈസയാണ്​ വിൽപന വസ്​തു. 1994ലെ 25 ​ൈപസ വാങ്ങാനായി നൽകേണ്ട തുകയെത്രയെന്നറിയാമോ​? 1,76,322 രൂപ മാ​​ത്രം. മുഴുവൻ തുകയും കൈയിലില്ലെങ്കിലും വിഷമിക്കേണ്ടതില്ല. പലിശ ഇല്ലാതെയുള്ള ഇ.എം.ഐ സൗകര്യമുണ്ട്​. പ്രതിമാസം14694 രൂപ ഒരു വർഷം അടച്ചാൽ മതി. സ്​റ്റാൻഡേർഡ്​ ഇ.എം.ഐ പ്രകാരമാണെങ്കിൽ മൂന്ന്​ മാസം മുതൽ 24 മാസം വരെയുള്ള വിവിധ പ്ലാനുകളുണ്ട്​. 

20 പൈസയാണെങ്കിൽ അൽപം വിലക്കുറവിൽ ലഭ്യമാണ്​. 1986ൽ ഇറങ്ങിയ 20 പൈസയുടെ വില 86,349 രൂപ മാ​ത്രമാണ്​. പ്രതിമാസം 7,196 രൂപ വീതമുള്ള ഗഡുക്കളായി 12 മാസം പണമടച്ചാൽ മതി. 28,783 രൂപ പ്രതിമാസം അടക്കാൻ സാധിക്കുമെങ്കിൽ മൂന്ന്​ മാസം കൊണ്ട്​ അടവ്​ തീർത്ത്​ 20 പൈസ സ്വന്തം പേരിലാക്കാം. 12 % പലിശ സഹിതമാണെങ്കിൽ 4,065 രൂപ വീതം രണ്ട്​ വർഷം അടച്ചാൽ മതി.

പഴയ ഇന്ത്യൻ നാണയങ്ങൾ ഇക്കാലത്ത്​ അപൂർവമാണെന്നും 1986ലെ 20 പൈസ നാണയത്തിന്​ ഏറെ ആവശ്യക്കാരുണ്ടെന്നുമാണ് ഉത്​പന്നത്തെ കുറിച്ചുള്ള വിവരണത്തിലെ അവകാശവാദം. ഇത്​ നാണയ ശേഖരത്തിൽ ഉൾപ്പെടുത്തുകയോ നാണയ ശേഖരണം ശീലമുള്ള സുഹൃത്തുക്കൾക്ക്​ സമ്മാനമായി നൽകുകയോ ചെയ്യാമെന്നും നിർദേശിക്കുന്നുണ്ട്​. ​ 

Tags:    
News Summary - 20,25 paisa coin huge price in flip cart -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.