ലോക്സഭാ തെരഞ്ഞെടുപ്പും രാമരാജ്യവും വരുന്നു; പുതുവർഷം പ്രാധാന്യമുള്ളതെന്ന് ആചാര്യ സത്യേന്ദ്ര ദാസ്

ന്യൂഡൽഹി: അയോധ്യയിൽ രാമരാജ്യം വരുന്നതിനാലും ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലും ഈ പുതുവർഷം ഏറെ പ്രാധാന്യം അർഹിക്കുന്നതായിരിക്കുമെന്ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. അയോധ്യയിൽ രാമവിൗ​ഗ്രഹം സ്ഥാപിക്കുന്നതോടെ രാജ്യത്ത് സമാധാനം മാത്രമല്ല ഉണ്ടാകുന്നത് മറിച്ച് രാമരാജ്യം കൂടി നിർമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാമവി​ഗ്രഹം സ്ഥാപിക്കുന്നത് വഴി രാജ്യത്തെ ജനങ്ങൾക്ക് സന്തോഷവും സമാധാനവും ഉണ്ടാകുമെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു.

സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും 22ന് അവധി ബാധകമായിരിക്കുമെന്നും ഭട്ഖൽക്കർ പറഞ്ഞു. ജനുവരി 22 ന് ഉച്ചയ്ക്ക് 12.20 ന് പുതുതായി നിർമ്മിച്ച ക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രതിഷ്ഠ നടക്കുമെന്ന് തിങ്കളാഴ്ച ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞിരുന്നു.ക്ഷണം ലഭിച്ചിട്ടില്ലെന്ന ശിവസേനയുടെ പ്രതികരണത്തിന് രാമഭക്തർക്കാണ് ക്ഷണക്കത്ത് നൽകിയിരിക്കുന്നത് ക്ഷേത്രത്തിലെ മുഖ്യപൂജാരി സത്യേന്ദ്ര ദാസ് പറഞ്ഞിരുന്നു.

ശ്രീരാമനെ ബി.ജെ.പി ലോക് സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുമെന്ന ശിവസേനയുടെ പ്രതികരണം രാമനേയും രാമഭക്തരേയും അപമാനിക്കുന്നതാണെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു. അതേസമയം രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ആർ.ജെ.ഡി വ്യക്തമാക്കിയിരുന്നു. ക്ഷേത്രമെന്നത് അന്ധ വിശ്വാസമാണെന്നും വിദ്വേഷത്തിൻറെ ഭൂമിയിലാണ് രാമക്ഷേത്രം ഉയരുന്നതെന്നുമായിരുന്നു ആർ.ജെ.ഡി ബിഹാർ അധ്യക്ഷൻ ജഗദാനന്ദ് സിങ്ങിന്റെ പ്രതികരണം.

Tags:    
News Summary - 2024 will be important because Rama Rajyam and elections are coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.