2023 നിയമസഭ തെരഞ്ഞെടുപ്പ്: ബി.ജെ.പി പ്രചാരണം തുടങ്ങി

ന്യൂഡൽഹി: ഈ വർഷം നടക്കാനിരിക്കുന്ന ഒമ്പത് നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ബി.ജെ.പി ഒരുക്കം തുടങ്ങി. ത്രിപുരയിൽ ആഭ്യന്തര മന്ത്രി അമിത് ഷായും കർണാടകയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും പ്രചാരണത്തിന് തുടക്കമിട്ടു. പ്രചാരണം ശക്തമാക്കാൻ ഈ മാസം 16, 17 തീയതികളിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതി ഡൽഹിയിൽ ചേരും.

കർണാടക, തെലങ്കാന, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര, നാഗാലാൻഡ്, മേഘാലയ, മിസോറം എന്നിവിടങ്ങളിലാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. സി.പി.എമ്മിൽ നിന്ന് ഭരണം പിടിച്ചെടുത്ത ത്രിപുരയിൽ വ്യാഴാഴ്ച രണ്ട് ‘ജൻവിശ്വാസ് യാത്ര’കൾക്ക് അമിത് ഷാ തുടക്കമിട്ടു. ദേശീയ നിർവാഹകസമിതിക്ക് മുന്നോടിയായി നഡ്ഡയുടെ അധ്യക്ഷതയിൽ 16ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ഭാരവാഹികളുടെ യോഗം ചേരും.

Tags:    
News Summary - 2023 assembly elections: BJP has started campaigning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.