കപിൽ മിശ്ര
ന്യൂഡൽഹി: 2020ൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ ഡൽഹി മന്ത്രി കപിൽ മിശ്രക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന വിചാരണ കോടതി ഉത്തരവ് ഡൽഹി സെഷൻസ് കോടതി റദ്ദാക്കി. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വൈഭവ് ചൗരസ്യയുടെ ഏപ്രിൽ ഒന്നിലെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് റൗസ് അവന്യൂ പ്രത്യേക കോടതി ജഡ്ജി ഡി.ഐ.ജി. വിനയ് സിങ് വ്യക്തമാക്കി.
കപിൽ മിശ്രക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. കലാപത്തിനിടെ കപിൽ മിശ്ര വ്യാപാരികളുടെ വാഹനങ്ങൾ നശിപ്പിക്കുന്നതും അന്നത്തെ ഡൽഹി പൊലീസ് ഡി.സി.പി, മിശ്രയുടെ അരികിൽ നിൽക്കുന്നതും താൻ കണ്ടുവെന്ന് ഇല്യാസ് ഹരജിയിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്.
കലാപത്തിനുപിന്നിലെ ഗൂഢാലോചന സംബന്ധിച്ച് ഡൽഹി പൊലീസിനെതിരെ നിരവധി ചോദ്യങ്ങളും കോടതി ഉന്നയിച്ചിരുന്നു. പ്രതിഷേധക്കാരുടെ മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് കലാപമെന്ന പൊലീസിന്റെ വ്യാഖ്യാനത്തിൽ സംശയാസ്പദമായ നിരവധി അനുമാനങ്ങളുണ്ടെന്നും ജഡ്ജി വൈഭവ് ചൗരസ്യ ചൂണ്ടിക്കാണിച്ചിരുന്നു.
പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാർക്കുനേരെ കപിൽ ശർമ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് വംശീയാതിക്രമം പൊട്ടിപ്പുറപ്പെട്ടത്. ജാഫറാബാദിലെ പൗരത്വ സമരക്കാരെ മൂന്ന് ദിവസത്തിനുള്ളിൽ ഒഴിപ്പിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടാൽ താൻ സ്വയം കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്ന് കപിൽ മിശ്ര മുന്നറിയിപ്പ് നൽകി. തൊട്ടടുത്ത ദിവസമാണ് 53 പേർ കൊല്ലപ്പെട്ട വംശീയാതിക്രമം പൊട്ടിപ്പുറപ്പെട്ടത്. കലാപബാധിത പ്രദേശമായ കരാവൽ മണ്ഡലത്തിൽനിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച കപിൽ മിശ്രയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.