പുൽവാമയിൽ കാർ ബോംബാക്രമണശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി

ശ്രീനഗർ: ജമ്മുകശ്​മീരിലെ പുൽവാമ ജില്ലയിൽ കാർബോംബ്​ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സുരക്ഷസേന പരാജയപ്പെടുത്തി. 20 കി.ഗ്രാം ഉഗ്രസ്​ഫോടകവസ്​തുക്കൾ നിറച്ചാണ്​ കാർ പുൽവാമയിലെത്തിയത്​. വ്യാഴാഴ്​ച രാവി​െല വ്യാജ രജിസ്​ട്രേഷനിലെത്തിയ കാർ ചെക്​പോയിൻറിൽ വെച്ച്​ സുരക്ഷാസേന തടയുകയായിരുന്നു. 

ഡ്രൈവർ കാറി​​​െൻറ വേഗത വർധിപ്പിച്ച്​ ബാരിക്കേഡിലേക്ക്​ ഇടിച്ചു കയറ്റി. തുടർന്ന്​ സൈന്യം വെടിയുതിർത്തു. അതോടെ കാർ ഉപേക്ഷിച്ച്​ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചതായി പൊലീസ്​ ഇൻസ്​പെക്​ടർ ജനറൽ വിജയ്​ കുമാർ പറഞ്ഞു. ഇത്തരമൊരു ആക്രമണത്തെ കുറിച്ച്​ ഇൻറലിജൻസിൽ നിന്ന്​​ വിവരം ലഭിച്ചതായും അതിനാൽ ബുധനാഴ്​ച മുതൽ കരുതിയിരിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. 

ബോംബ്​ സ്​ക്വാഡ്​ സ്​ഥലത്തെത്തി കാറും സ്​ഫോടക വസ്​തുക്കളും നശിപ്പിച്ചു. ഉഗ്ര സ്​ഫോടനത്തിൽ പ്രദേശത്തെ ചില വീടുകൾ തകർന്നു. സൈന്യവും പൊലീസ്,​ അർധ-സൈനിക വിഭാഗങ്ങളും ചേർന്നുള്ള സംയുക്​ത നീക്കത്തിലാണ്​ ആക്രമണം പരാജയപ്പെടുത്തിയത്​.

2019നു സമാനമായ ഭീകരാക്രമണത്തിനായിരുന്നു ആക്രമികളുടെ പദ്ധതി. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 ജവാൻമാരാണ്​ വീരമൃത്യു വരിച്ചത്​.
 

Tags:    
News Summary - 2019-Like Bombing Stopped In Pulwama, 20 kg IED In Car, Driver Escapes -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.