നിർഭയ​ കേസ്​: പ്രതികളുടെ വാദം ഇന്ന്​ കേൾക്കും

ന്യുഡൽഹി: നിർഭയ കൂട്ടബലാൽസംഗ കേസിൽ പ്രതികളുടെ അപ്പീലിൽ സുപ്രീംകോടതി ഇന്ന്​ വാദം കേൾക്കും. അക്ഷയ്​, വിനയ്​ ശർമ, പവൻ, മുകേഷ്​ എന്നിവർ സമർപ്പിച്ച അപ്പീലിലാണ്​ വാദം കേൾക്കുക. പ്രതികൾക്ക്​ വധശിക്ഷ വിധിച്ച ഹൈ​ക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി കഴിഞ്ഞ ഏപ്രിൽ നാലു മുതൽ ​കേസിലെ അന്തിമ വിചാരണക്ക്​ തുടക്കമിട്ടിരുന്നു.

2013ലാണ്​ ​കുറ്റവാളികൾക്ക്​ വിചാരണ കോടതി വധശിക്ഷക്ക്​ വിധിച്ചത്​. ആറുമാസത്തിന്​ ശേഷം ഡൽഹി ഹൈകോടതി വിധിയും വധശിക്ഷ ശരിവെച്ചു. തുടർന്ന്​ 2014ൽ സു​പ്രീം കോടതിയെ സമീപിച്ച പ്രതികളുടെ വധശിക്ഷ കോടതി റദ്ദാക്കുകയായിരുന്നു. ഡിസംബർ 16ന്​ ലോക മനസ്സാക്ഷിയെ ഞെട്ടിച്ച കൂട്ടബലാൽസംഗംകേസിൽ പ്രായപൂർത്തിയാകാത്ത ​ഒരാൾ ഉൾ​െപ്പടെ ആറ്​ പ്രതികളാണുള്ളത്​.

​ഡൽഹിയിൽ ​ഒാടുന്ന ബസിൽ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന പെ​ൺകുട്ടിയെ പ്രതികൾ ബലാൽസംഗംചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന്​ ഗുരുതര നിലയിലായ പെ​ൺകുട്ടി 2012 ഡിസംബർ 29ന്​ സിങ്കപ്പൂർ ആശുപ​ത്രിയിലാണ്​ മരിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.