തമിഴ്നാട്ടില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അടുത്തമാസം

ചെന്നൈ: തമിഴ്നാട്ടില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ട് ഘട്ടമായി ഒക്ടോബര്‍ 17, 19 തീയതികളിലാണ് തെരഞ്ഞെടുപ്പ്. 21ന് വോട്ടെണ്ണും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി അടുത്തമാസം മൂന്നാണ്. ഇന്ന് മുതല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പി. സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ചെന്നൈ, ദിണ്ഡിഗല്‍ കോര്‍പ്പറേഷനുകളില്‍ രണ്ടാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.  സംസ്ഥാനത്ത് ആകെ 5.08 കോടി വോട്ടര്‍മാരുണ്ട്.
പണം വിതരണം തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അമ്പത് ശതമാനം വനിതാ സംവരണം നടപ്പാക്കിയശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പ്രധാന ആറ് കോര്‍പ്പറേഷനുകളില്‍ അധ്യക്ഷ സ്ഥാനം അലങ്കരിക്കുക സ്ത്രീകളാണ്. ചെന്നൈ, സേലം, കോയമ്പത്തൂര്‍, വെല്ലൂര്‍, ദിണ്ഡിഗല്‍, തഞ്ചാവൂര്‍ തുടങ്ങിയ കോര്‍പ്പറേഷനുകളില്‍ സ്ത്രീകള്‍ക്കായി മാറ്റിവെച്ചവയില്‍ പെടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.