സേനാതലവൻമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്ത്യയുടെ സേനാ തലവൻമാരുമായി കൂടിക്കാഴ്ച നടത്തി. ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു കര-നാവിക-വ്യോമ തലവൻമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി ഊന്നൽ നൽകിയത് എന്നാണ് സൂചന.

അതേസമയം, പതിവു ചർച്ചകൾ മാത്രമാണ് നടന്നത് എന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി എല്ലാ മാസവും സേനാ തലവൻമാൻമാരുമായി കൂടിക്കാഴ്ച നടത്താറുണ്ട്. ഇതിൽക്കവിഞ്ഞ് ഒരു പ്രാധാന്യവും ഇന്നത്തെ കൂടിക്കാഴ്ചക്കില്ലെന്നും പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.

ആർമി ചീഫ് ദൽബീർ സിങ് സുഹാഗ്, എയ്ർ ചീഫ് മാർഷൽ അരൂപ് റാഹ, വൈസ് അഡ്മിറൽ കരംബീർ സിങ്, പ്രതിരോധ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരാണ് പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ സംബന്ധിച്ചത്. ഡൽഹിയിൽ ഇല്ലാത്തതിനാൽ നാവിക മേധാവി അഡ്മിറൽ സുനിൽ ലാൻബ യോഗത്തിൽ പങ്കെടുത്തില്ല.

18 സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ട ഉറി ഭീകരാക്രമണത്തെക്കുറിച്ചും അതിർത്തിയിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചതായി പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.