വിമാനത്തിൽ സാംസങ് ഗാലക്സി നോട്ട് 2 ഫോണിന് തീ പിടിച്ചു

ചെന്നൈ: ചെന്നൈ-സിംഗപൂർ വിമാനത്തിൽ സാംസങ് ഗാലക്സി നോട്ട് 2 ഫോണിന് തീ പിടിച്ചു. ഇൻഡിഗോ എയർലൈൻ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ഫ്ലൈറ്റിൻെറ സീറ്റിനിടയിൽ നിന്നും പുകപുറത്ത് വരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് വിമാന ജീവനക്കാർ വ്യക്തമാക്കി. ലഗേജ് പരിശോധിച്ചപ്പോഴാണ് തീപിടിച്ച സാംസങ് ഫോൺ കണ്ടെത്തിയത്. ഉടനെ തീ കെടുത്തിക്കളഞ്ഞ വിമാന ജീവനക്കാർ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിൽ സംഭവം റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചു. കൂടാതെ സാംസങ് കമ്പനി എക്സിക്യൂട്ടീവുകളും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.