Posted On
date_range Updated On
date_range കാവേരി: തമിഴ്നാട്ടിൽ ഇന്ന് ബന്ദ്
ചെന്നൈ: കാവേരി പ്രശ്നത്തിൽ കർണാടകത്തിെൻറ നിലപാടിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ ഇന്ന് ബന്ദ്. 31 തമിഴ് സംഘടനകൾ സംയുക്തമായാണ് ബന്ദ് ആചരിക്കുന്നത്. കർണാടകത്തിൽ തമിഴ്നാട് സ്വദേശികൾക്കുനേരെ സർക്കാരിെൻറ മൗനാനുവാദത്തോടെയാണ് അക്രമം നടക്കുന്നതെന്നും കാവേരിയിൽ നിന്ന് തമിഴ്നാടിന് നൽകുന്ന 15000 ക്യൂ സിക്സ് അടി വെള്ളം 12000 ക്യൂ സിക്സ് അടിയായി കുറച്ചത് തിരിച്ചടിയായെന്നുമാണ് തമിഴ്നാട് സംഘടനകൾ ആരോപിക്കുന്നത്.
അതേസമയം ഡി.എം.കെ, അണ്ണാ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടികളൊന്നും ബന്ദിന് പിന്തുണ പ്രഖ്യപിച്ചിട്ടില്ല. കാവേരി പ്രശ്നത്തിൽ പ്രതിഷേധിച്ച് ഡി.എം.ഡി.കെ നേതാവ് വിജയകാന്ത് നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.