സര്‍വകക്ഷി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചന്ന് സി.പി.എം പി.ബി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായി ബലിപെരുന്നാളിന് കശ്മീര്‍ താഴ്വരയിലെങ്ങും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ശ്രീനഗറിലെയും മറ്റും പ്രധാന പള്ളികള്‍ അടച്ചിടേണ്ടിവരികയും ചെയ്തത് നിര്‍ഭാഗ്യകരമായെന്ന് സി.പി.എം. ഈദ്ഗാഹിന് പോകാന്‍ കശ്മീരികളെ അനുവദിക്കാതിരുന്നത് മുമ്പൊരിക്കലും ഉണ്ടാകാത്തതാണെന്നും പാര്‍ട്ടി പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

ബന്ധപ്പെട്ട എല്ലാവരുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ തുടങ്ങിവെക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കുമെന്നാണ് സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ തിരിച്ചത്തെിയ ശേഷം പ്രഖ്യാപിച്ചത്. കശ്മീരില്‍ സമാധാനവും സാധാരണനിലയും തിരിച്ചുകൊണ്ടുവരാനുള്ള പ്രക്രിയ ഇതാണെന്ന് സര്‍വകക്ഷി സംഘം വിലയിരുത്തുകയും ചെയ്തതാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സുരക്ഷാ സേനയെ നിയോഗിക്കുകയാണ് ചെയ്തത്.

സ്ഥിതി സങ്കീര്‍ണമാക്കുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സമാധാനവും സാധാരണനിലയും തിരിച്ചു കൊണ്ടുവരാനുള്ള പ്രക്രിയയെ പിന്നോട്ടടിക്കുകയാണ് ഇതുവഴി ചെയ്തത്. ദേശീയ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലാത്തപ്പോള്‍ തന്നെ, രാഷ്ട്രീയ സംഭാഷണങ്ങള്‍ തുടങ്ങിക്കൊണ്ടാണ് ശാന്തിക്ക് ശ്രമിക്കേണ്ടത്. ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്നത് അങ്ങനെയാണെന്ന് പോളിറ്റ് ബ്യൂറോ ചൂ
ണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.