പ്രശ്നപരിഹാരത്തിന് വിഘടനവാദികളും ഇടപെടണമെന്ന് മഹ്ബൂബ

ജമ്മു: സര്‍വകക്ഷി സംഘത്തെ കാണാതെ മാറിനില്‍ക്കുകയല്ല, കശ്മീര്‍ പ്രശ്നത്തില്‍ പ്രായോഗിക പരിഹാര പദ്ധതി സമര്‍പ്പിക്കുകയാണ് വിഘടനവാദി സംഘടനകള്‍ ചെയ്യേണ്ടിയിരുന്നതെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. ജമ്മുവില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കശ്മീര്‍ പ്രശ്നപരിഹാരത്തിന് എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും വിഘടനവാദികള്‍ ഇതിന് അനുകൂലമായി പ്രതികരിക്കുമെന്നും അവര്‍ പ്രത്യാശിച്ചു.

ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നതിലൂടെ വിഘടനവാദികള്‍ക്ക് ജനങ്ങളുടെ ദുരിതമവസാനിപ്പിക്കാന്‍ താല്‍പര്യമില്ളെന്ന ധാരണ പരന്നിട്ടുണ്ട്. സമഗ്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ നടപടികള്‍ രാഷ്ട്രീയ നേതൃത്വം കശ്മീരിന്‍െറ കാര്യത്തില്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഇത്തരം ശ്രമങ്ങളെ വിഘടനവാദികളും അനുകൂലിക്കുമെന്നാണ് കരുതുന്നത്. കശ്മീരില്‍ സന്ദര്‍ശനം നടത്തുകയും വ്യത്യസ്ത അഭിപ്രായങ്ങളിലുള്ളവരെ സമീപിക്കുകയും ചെയ്ത സര്‍വകക്ഷി സംഘത്തെ മഹ്ബൂബ അഭിനന്ദിച്ചു.അതിസങ്കീര്‍ണമായ കശ്മീര്‍ പ്രശ്നത്തിന് മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ഒറ്റ രാത്രികൊണ്ട് പരിഹാരം നിര്‍ദേശിക്കാനാവില്ളെന്നും വ്യത്യസ്ത മേഖലകളിലുള്ളവരുടെ നിരന്തര പരിശ്രമം ഇതിനാവശ്യമാണെന്നും മഹ്ബൂബ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.