എന്‍.സി.പി എം.എല്‍.എ പ്രോത്സാഹിപ്പിച്ചു; പെണ്‍കുട്ടി യുവാവിനെ തല്ലിച്ചതച്ചു
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ എന്‍.സി.പി എം.എല്‍.എയുടെ ഓഫീസില്‍വെച്ച് പെണ്‍കുട്ടി യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തന്നെ നിരന്തരം പിന്തുടരുന്ന യുവാവിനെ മര്‍ദിച്ച പെണ്‍കുട്ടിയെ എം.എല്‍.എ ജിതേന്ദ്ര ഒൗഹാദ് പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നുവെന്ന പരാതിയില്‍ എം.എല്‍.എ ഇരുവരെയും ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഓഫീസിലത്തെിയ പെണ്‍കുട്ടി ക്ഷുഭിതയായി യുവാവിനെ മര്‍ദിച്ചു. എന്നാല്‍ സന്ധി സംഭാഷണത്തിന് വിളിച്ച എം.എല്‍.എ അവരെ തടഞ്ഞില്ളെന്നും പെണ്‍കുട്ടി വീണ്ടും യുവാവിനെ തല്ലുമ്പോള്‍ പ്രോത്സാഹിപ്പിക്കുകയാണുണ്ടായതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
തെരുവില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തന്‍റെ പിറകെ നടന്ന് തന്നെ ശല്യം ചെയ്യുന്ന യുവാവിനെ കുറിച്ച് പരാതിയുമായി എത്തുകയായിരുന്നുവെന്ന് എം.എല്‍.എ പ്രതികരിച്ചു. അപമാനിച്ച യുവാവിനെ തല്ലിയ പെണ്‍കുട്ടിയെ പിന്തുണച്ചത് തെറ്റാണെന്ന് തോന്നുന്നില്ല. തെറ്റാണെന്ന് വാഖ്യാനിക്കുകയാണെങ്കില്‍ തൂക്കിലേറ്റികൊള്ളൂയെന്നും ഒൗഹാദ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ പെണ്‍കുട്ടിയെ അപമാനിച്ച യുവാവിനെതിരെ കേസെടുത്തു. എന്നാല്‍ എം.എല്‍.എക്കെതിരെ നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.