കൊളീജിയം ഭിന്നത: ജസ്റ്റിസ് ചെലമേശ്വറിന്‍െറ പരാതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സുപ്രീംകോടതി കൊളീജിയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഉയര്‍ത്തിയ പരാതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍. ജഡ്ജി നിയമനത്തില്‍ സുപ്രീംകോടതിയുടെ കൊളീജിയം സംവിധാനത്തില്‍ സുതാര്യതയില്ളെന്ന് ചൂണ്ടിക്കാട്ടിയും കൊളീജിയം യോഗത്തില്‍ മേലില്‍ താന്‍ പങ്കെടുക്കില്ളെന്നറിയിച്ചും ചീഫ് ജസ്റ്റിസിന് കത്തയച്ചതായി ജസ്റ്റിസ് ചെലമേശ്വര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

ജഡ്ജി നിയമനത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് സുപ്രീംകോടതി കൊളീജിയത്തിലെ ഭിന്നത പുറത്തുവന്നത്. ഹൈകോടതി ചീഫ് ജസ്റ്റിസുമാരെയും സുപ്രീംകോടതി ജഡ്ജിമാരെയും തെരഞ്ഞെടുക്കുന്ന കൊളീജിയത്തിന്‍െറ നടപടിക്രമം സുതാര്യമല്ളെന്ന് കേരള ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയിലെ സീനിയോറിറ്റിയില്‍ അഞ്ചാംസ്ഥാനത്തുള്ള ജഡ്ജിയാണ് ചെലമേശ്വര്‍.

ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് ശരിയായ നടപടിയിലൂടെയല്ളെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ മൂന്നു പേജുള്ള കത്തില്‍ ചൂണ്ടിക്കാട്ടി. അഭിപ്രായങ്ങളോ കാര്യകാരണങ്ങളോ രേഖപ്പെടുത്തുന്നില്ല. രണ്ടോ മൂന്നോ അംഗങ്ങള്‍ ചേര്‍ന്ന് ജഡ്ജിമാരുടെ പേരുകള്‍ തീരുമാനിക്കും. അതിനു ശേഷം കൊളീജിയം യോഗത്തില്‍ വന്ന്, ഈ പേരുകള്‍ അംഗീകരിക്കുകയല്ളേ എന്ന് എല്ലാവരോടുമായി ചോദിക്കും. സുപ്രീം കോടതിയിലെയും ഹൈകോടതികളിലെയും ന്യായാധിപരെ ഇങ്ങനെയാണോ തെരഞ്ഞെടുക്കേണ്ടതെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിനോട് ചോദിച്ചു.

തന്‍െറ പല സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കൊളീജിയത്തില്‍നിന്ന് മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇനിമുതല്‍ കൊളീജിയം യോഗങ്ങളില്‍ പങ്കെടുക്കുന്നില്ളെന്ന് അറിയിച്ചതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.