ചികിത്സാ പിഴവ്: മരിച്ച യുവതിയുടെ കുടുംബത്തിന് 28.37 ലക്ഷം

നാഗര്‍കോവില്‍: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനത്തെുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തില്‍ കുടുംബത്തിന് 28.37 ലക്ഷം നല്‍കാന്‍ മദ്രാസ് ഹൈകോടതി മധുര ബെഞ്ചിന്‍െറ ഉത്തരവ്. കന്യാകുമാരി ചെമ്പൊന്‍കര സ്വദേശി എസ്. ഗണേശന്‍െറ ഭാര്യ രുക്മിണിയാണ് മരിച്ചത്.
2011 മാര്‍ച്ച് 19ന് ആശാരിപള്ളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  രുക്മിണി കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട ചികിത്സക്ക് വന്നപ്പോഴാണ് സംഭവം ന ടന്നത്. കോളജില്‍ പ്രവേശിപ്പിച്ച രുക്മിണിക്ക് ഓക്സിജനുപകരം നൈട്രസ് ഓക്സൈഡ് വാതകം നല്‍കി. തുടര്‍ന്ന് ഇവര്‍ കോമാ അവസ്ഥയിലാകുകയായും പിന്നീട് മരിക്കുകയുമായിരുന്നു. ഗണേശന്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.