ആഹ്ലാദ പ്രകടനങ്ങളുമായി സിംഗൂരിലെ കര്‍ഷകര്‍

സിംഗൂര്‍: ടാറ്റക്കുവേണ്ടി സിംഗൂരില്‍ ഭൂമി ഏറ്റെടുത്ത നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ ആഹ്ളാദത്തില്‍. ബുധനാഴ്ച രാവിലെ മുതല്‍ സുപ്രീംകോടതി വിധിക്കായി കാത്തിരുന്ന കര്‍ഷകര്‍, വിധി വന്ന വാര്‍ത്ത ടെലിവിഷനില്‍ കണ്ട നിമിഷം മുതല്‍ ആഘോഷത്തിമിര്‍പ്പിലായി. വീട്ടില്‍നിന്ന് തെരുവിലിറങ്ങിയ അവര്‍ പരസ്പരം കെട്ടിപ്പിടിച്ച് ആഹ്ളാദം പങ്കിട്ടു.

കുട്ടികള്‍ തെരുവില്‍ നൃത്തംവെച്ചു. അമ്മമാര്‍ പച്ച നിറത്തിലെ പൊടി ദേഹത്ത് പൂശിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും  സന്തോഷം പങ്കിട്ടു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പോസ്റ്ററുകളും വഹിച്ച് അവര്‍ക്ക് സിന്ദാബാദ് വിളിച്ച് പ്രകടനങ്ങളും നടന്നു. ‘നിങ്ങളെ  ഒരിക്കലും മറക്കില്ല’ എന്നായിരുന്നു മമതയെ പ്രകീര്‍ത്തിച്ച് ഏറ്റവുമധികം മുഴങ്ങിയ മുദ്രാവാക്യം. ‘ദീദി’ കാരണമാണ് ഈ വിജയമുണ്ടായത്. ഞങ്ങള്‍ അത്യധികം ആഹ്ളാദത്തിലാണ് -കര്‍ഷകര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.