ആർ.എസ്​.എസ്​ ട്രൗസർ ഒഴിവാക്കിയതിന്​​ പിന്നിൽ റാബ്റി ദേവിയെന്ന്​ ലാലുപ്രസാദ്​ യാദവ്​

പാട്​ന: ആർ.എസ്​.എസ്​ കാകി ട്രൗസർ ഉപേക്ഷിച്ചതിന്​ പിന്നിൽ ത​െൻറ ഭാര്യ റാബ്​റി ദേവിയാണെന്ന്​ ആർ.ജെ.ഡി തലവൻ ലാലു പ്രസാദ്​ യാദവ്​. പൊതുജന മധ്യത്തിൽ ട്രൗസറിട്ട്​ വരാൻ തലമൂപ്പൻമാരായ സ്വയം സേവകർക്ക്​ നാണമില്ലേ എന്ന്​ ജനുവരിയിൽ റാബ്​റി ദേവി ചോദിച്ചിരുന്നു. ഇത് ഉദ്ധരിച്ചാണ് ലാലുവിന്റെ അവകാശവാദം. ട്രൗസറിൽ നിന്ന്​ പാൻറിലേക്ക്​ അവരെ ഞങ്ങൾ മാറ്റിയെടുത്തു. യൂനിഫോമിൽ മാത്രമല്ല. അവരുടെ നിലപാടുകൾക്കും ആശയങ്ങൾക്കും മാറ്റം വരേണ്ടതുണ്ടെന്നും ലാലു പ്രസാദ്​ യാദവ്​ ട്വിറ്ററിൽ കുറിച്ചു.

ആയുധങ്ങൾ ത്യജിക്കാനും വർഗീയ വിഷം ചീറ്റുന്നത്​ ഒഴിവാക്കാനും ആർ.എസ്​.എസ്​ മുന്നോട്ട്​ വരണമെന്നും അദ്ദേഹം പറഞ്ഞു. കറുത്ത തൊപ്പിയും വെള്ള ഫുൾ സ്ലീവ്​ ഷർട്ടും തവിട്ട്​ നിറത്തിലുള്ള പാൻറും മുളവടിയും കറുത്ത ഷൂസുമാണ്​ പ്രവർത്തകരുടെ പുതിയ വേഷം. വിജയദശമി ദിനത്തില്‍ ആർ.എസ്​.എസ്​ മേധാവി മോഹന്‍ ഭഗവത് കാക്കി ട്രൗസറിന്​ പകരം പാന്റ് ധരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതോട്​ കൂടി ആർ.എസ്​.എസി​െൻറ പുതിയ യൂനിഫോം നിലവിൽ വന്നത്​. കാക്കി ​ട്രൗസർ ഉപയോഗിക്കുന്നതിനാൽ വിദ്യാർഥികളെയും യുവാക്കളേയും ആകർഷിക്കാൻ കഴിയുന്നില്ലെന്ന കാരണത്താലാണ്​ ആർ.എസ്​.എസ്​ പുതിയ മാറ്റത്തിന്​ മുതിർന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.