പാര്‍ലമെന്‍റിനുനേരെ ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്നുള്ള മിന്നലാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ പാര്‍ലമെന്‍റിനുനേരെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് പാര്‍ലമെന്‍റിന്‍െറ സുരക്ഷ ഇരട്ടിയാക്കി.
കശ്മീരില്‍ രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയ ഫോണ്‍സന്ദേശം ഉദ്ധരിച്ചാണ് ഭീകരര്‍ പാര്‍ലമെന്‍റ് ആക്രമണത്തിന് കോപ്പുകൂട്ടുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡല്‍ഹി സെക്രട്ടേറിയറ്റ്, അക്ഷര്‍ധാം ക്ഷേത്രം, ലോട്ടസ് ടെമ്പ്ള്‍ എന്നിങ്ങനെ ഡല്‍ഹിയിലെ പ്രധാന കേന്ദ്രങ്ങളിലും ആക്രമണമുണ്ടായേക്കാമെന്നും സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


അതിനിടെ, പാര്‍ലമെന്‍റിനുനേരെ ഇനിയൊരു ആക്രമണമുണ്ടായാല്‍ പാകിസ്താനുമായി യുദ്ധം ഉറപ്പാണെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറിയും ബി.ജെ.പിയുടെ ലോക്സഭാംഗവുമായ ആര്‍.കെ. സിങ് പറഞ്ഞു.
നേരത്തേ പാര്‍ലമെന്‍റ് ആക്രമണം ഉണ്ടായപ്പോള്‍ പാകിസ്താന് തിരിച്ചടി നല്‍കാന്‍ സൈന്യം എല്ലാ തയാറെടുപ്പും നടത്തിയതാണ്. അന്ന് അവസാന നിമിഷം ആക്രമണം വേണ്ടെന്നുവെക്കുകയായിരുന്നു.
വീണ്ടും പാര്‍ലമെന്‍റ് ആക്രമിക്കപ്പെട്ടാല്‍ പാകിസ്താന്‍ ‘ചുവപ്പുരേഖ’ കടന്നതായി കണക്കാക്കി നടപടിയുണ്ടാകുമെന്നും ആര്‍.കെ. സിങ് തുടര്‍ന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.