ജൈവ ടോയ്ലറ്റ്, സി.സി.ടി.വി: റെയില്‍വേക്ക്  1655 കോടി

ന്യൂഡല്‍ഹി: സ്റ്റേഷനുകളില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിനും ട്രെയ്നുകളില്‍ ജൈവ ടോയ്ലറ്റ് സ്ഥാപിക്കുന്നതിനും റെയില്‍വേക്ക് സര്‍ക്കാറില്‍നിന്ന് 1655 കോടി രൂപ ലഭിച്ചു. സ്വച്ഛ് ഭാരത് മിഷന് കീഴില്‍ ട്രെയ്നുകളില്‍ ജൈവ ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് 1155 കോടി. യാത്രക്കാരുടെ സുരക്ഷക്ക് എല്ലാ പ്രധാന സ്റ്റേഷനുകളിലും സി.സി.ടി.വി സ്ഥാപിക്കുന്നതിനാണ് 500 കോടി. സെപ്റ്റംബര്‍ 2019 ആകുമ്പോഴേക്കും മുഴുവന്‍ ശൃംഖലയിലും പാളങ്ങളില്‍ മനുഷ്യവിസര്‍ജ്യം തള്ളുന്നത് ഒഴിവാക്കണമെന്നാണ് റെയില്‍വേ തീരുമാനം. 40,000 ജൈവ ടോയ്ലറ്റുകള്‍ ഇതിനകം പണിതു. 

നടപ്പുസാമ്പത്തികവര്‍ഷം അവസാനിക്കുന്നതിനുമുമ്പ് 30,000 എണ്ണംകൂടി പണിയും. നിലവില്‍ നൂറോളം സ്റ്റേഷനുകളിലാണ് സി.സി.ടി.വി സംവിധാനമുള്ളത്. എല്ലാ പ്രമുഖ സ്റ്റേഷനുകളിലും സി.സി.ടി.വി സ്ഥാപിക്കാനാണ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.