ന്യൂഡല്‍ഹി: യാത്രക്കാരുടെ കൈവശമുള്ള ലാപ്ടോപ്, മൊബൈല്‍ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകള്‍ റെയില്‍വേ ഇന്‍ഷുര്‍ ചെയ്യാനൊരുങ്ങുന്നു. പദ്ധതി സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് ഐ.ആര്‍.സി.ടി.സി ചെയര്‍മാനും എം.ഡിയുമായ എ.കെ. മനോച്ച അറിയിച്ചു.
എന്നാല്‍, നഷ്ടപരിഹാര തുകക്കുവേണ്ടി വ്യാജ അവകാശവാദങ്ങളുമായി യാത്രക്കാര്‍ രംഗത്തുവരുമെന്ന ആശങ്ക ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും അവ മറികടക്കാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതായി അദ്ദേഹം പറഞ്ഞു. ട്രെയിനപകടങ്ങളത്തെുടര്‍ന്നും മോഷണത്തത്തെുടര്‍ന്നും സാധനങ്ങള്‍ നഷ്ടമാവുന്നവര്‍ക്ക് പദ്ധതി ആശ്വാസമാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ട്രെയിനപകടങ്ങളില്‍ സാധനങ്ങള്‍ നഷ്ടമാവുന്നവര്‍ക്ക് പോളിസി നല്‍കാന്‍ തയാറാണെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞമാസം നടപ്പാക്കിയ ‘ട്രാവല്‍ ഇന്‍ഷുറന്‍സ് പദ്ധതി’യുടെ വിജയത്തത്തെുടര്‍ന്നാണ് പുതിയ ആശയവുമായി റെയില്‍വേ രംഗത്തുവന്നിരിക്കുന്നത്. നിലവില്‍ കോടിയിലധികം യാത്രക്കാര്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് പദ്ധതി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 92 പൈസക്ക് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തുക ലഭ്യമാകുന്ന പദ്ധതിയില്‍ ട്രെയിനുകള്‍ അപകടത്തില്‍പെടുന്നതിന് പുറമെ ഭീകരാക്രമണം, കലാപം, കവര്‍ച്ച തുടങ്ങിയ സംഭവങ്ങളിലകപ്പെടുന്നവര്‍ക്കും നഷ്ടപരിഹാരത്തുക ലഭ്യമാകുന്നതാണ് ട്രാവല്‍ ഇന്‍ഷുറന്‍സ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.