ഡല്‍ഹിയില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെ ആക്രമണം: അഞ്ചുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മെഹ്റോളിയില്‍ ആഫ്രിക്കന്‍ വംശജരെ ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ബാബു, ഓം പ്രകാശ്, അജയ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. തെക്കന്‍ ഡല്‍ഹിയിലെ മെഹ്റോളിയില്‍ നാലിടത്തായാണ് ആക്രമണം നടന്നത്. രണ്ടു വനിതകള്‍ ഉള്‍പ്പെടെ ആറ് ആഫ്രിക്കന്‍ വംശജര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ക്രിക്കറ്റ് ബാറ്റുകളും വടികളും ഉപയോഗിച്ച് ഒരു സംഘം ആളുകള്‍ ആക്രമണം അഴിച്ചുവിട്ടെന്നാണ് പരാതി. മെഹ്റോളിയില്‍ 300ലധികം ആഫ്രിക്കന്‍ വംശജരാണ് താമസിക്കുന്നത്. കഴിഞ്ഞയാഴ്ച കോംഗോ സ്വദേശിയെ ഡല്‍ഹിയില്‍ അടിച്ച് കൊന്നിരുന്നു.

സംഭവത്തില്‍ കോംഗോ പൗരന്‍െറ  കൊലപാതകവുമായി ബന്ധമില്ളെന്നും ഇത് വളരെ ഒറ്റപ്പെട്ട സംഭവമാണെന്നും പൊലീസ് പറഞ്ഞു. വംശീയ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായും ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജംഗുമായും ചര്‍ച്ച നടത്തി. പ്രതികളെ ഉടന്‍ പിടികൂടുമെന്നും വംശീയാധിക്ഷേപത്തിനെതിരെ ബോധവല്‍ക്കരണം നടത്തുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.