സ്റ്റാലിന്‍ പ്രതിപക്ഷ നേതാവ്

ചെന്നൈ: ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട എം.കെ. സ്റ്റാലിന്‍ 15ാം നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. പാര്‍ട്ടി ആസ്ഥാനമായ ചെന്നൈയിലെ അണ്ണാഅറിവാളയത്തില്‍ ചേര്‍ന്ന 89 എം.എല്‍.എമാരുടെ യോഗത്തിലാണ് സ്റ്റാലിനെ ഐകകണ്ഠ്യേന നേതാവായി തെരഞ്ഞെടുത്തത്. പിതാവും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയും ജനറല്‍ സെക്രട്ടറി കെ. അന്‍പഴകനും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. എ. ചക്രപാണി പാര്‍ട്ടവിപ്പും കെ. പിച്ചാണ്ടിയെ ഉപവിപ്പുമണ്. 89 എം.എല്‍.എമാരുള്ള ഡി.എം.കെയാണ് നിയമസഭയിലെ പ്രധാന പ്രതിപക്ഷം. കഴിഞ്ഞ നിയമസഭയില്‍ ഡി.എം.കെയുടെ നിയമസഭാ കക്ഷി നേതാവ് സ്റ്റാലിനായിരുന്നു. 23 എം.എല്‍.എമാര്‍ മാത്രമുണ്ടായിരുന്ന ഡി.എം.കെക്ക് പ്രതിപക്ഷ സ്ഥാനം കിട്ടിയിരുന്നില്ല. 29 അംഗങ്ങളുണ്ടായിരുന്ന ഡി.എം.ഡി.കെ നേതാവ് വിജയകാന്തായിരുന്നു പ്രതിപക്ഷ നേതാവ്. കഴിഞ്ഞ നിയമസഭയുടെ  സമ്മേളനകാലത്തൊന്നും സഭയിലത്തൊത്ത കരുണാനിധി ഇപ്രാവശ്യവും എത്തില്ല. വീല്‍ ചെയറില്‍ സഞ്ചരിക്കുന്നതിനാല്‍ സഭയിലേക്ക് സുഗമമായി പ്രവേശിക്കുന്നതിന് വഴിയൊരുക്കാതെ ജയലളിത തടസ്സം സൃഷ്ടിക്കുന്നെന്നാണ് കരുണാനിധിയുടെ ആരോപണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.