Posted On
date_range Updated On
date_range രോഹിത് വെമുല കേസ്; കമീഷന്‍ കാലാവധി ആഗസ്റ്റ് ഒന്നുവരെ നീട്ടി
ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ മാനവവിഭവ ശേഷി മന്ത്രാലയം നിയമിച്ച ഒറ്റയാള്‍ കമീഷന്‍ കാലാവധി നീട്ടി. സംഭവവുമായി ബന്ധപ്പെട്ട് അനുമാനത്തിലത്തൊന്‍ കൂടുതല്‍ പേരുമായി കൂടിക്കാഴ്ച നടത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് അശോക് കുമാര്‍ രൂപന്‍വാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കാലാവധി നീട്ടിനല്‍കിയത്. ആഗസ്റ്റ് ഒന്നിന് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രോഹിത് വെമുലയുടെ ആത്മഹത്യ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.