ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടലില്‍ രണ്ട് നക്സലുകള്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ചത്തിസ്ഗഢിലെ ബിജാപ്പൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീയടക്കം രണ്ട് നക്സലുകള്‍ കൊല്ലപ്പെട്ടു. ഗംഗലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടര്‍-കെറേനര്‍ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സി.ആര്‍.പി.എഫ് 85ാം ബറ്റാലിയന്‍, 204ാം ബറ്റാലിയന്‍, കൊമാന്‍ഡോ ബറ്റാലിയന്‍, ഗംഗലൂര്‍ പൊലീസ് എന്നിവരാണ് ഓപറേഷന്‍ നടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ 2.50ഓടെ സുരക്ഷാ സേന വെടിയുതിര്‍ത്തതോടെ മാവോയിസ്റ്റ് സംഘം പ്രദേശം വിട്ടുപോവുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.