Posted On
date_range Updated On
date_range ആര്‍.എസ്.എസില്‍ സ്ത്രീകള്‍ക്കും അംഗത്വം വേണമെന്ന് തൃപ്തി ദേശായി
മുംബൈ: ‘ഭാരത് മാതാവി’ന്‍െറ പേരില്‍ നിലനില്‍ക്കുന്ന ആര്‍.എസ്.എസില്‍ വനിതകള്‍ക്ക് അംഗത്വം നല്‍കാത്തതിനെ ചോദ്യംചെയ്ത് തൃപ്തി ദേശായി. ഭാരത് മാതാ എന്ന് ഉയര്‍ത്തിപ്പിടിക്കുകയും സംഘടനയില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കാതിരിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസിന് ഇരട്ട മുഖമാണെന്ന് അവര്‍ ആരോപിച്ചു.
സ്ത്രീകള്‍ക്ക് അംഗത്വം നല്‍കാത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങുകയാണ് അവര്‍. നേരത്തേ ഇതു സംബന്ധിച്ച് അവര്‍ മോഹന്‍ ഭാഗവതിന് കത്തെഴുതിയിരുന്നു. കാണാന്‍ ഭാഗവത് സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ശാഖാ ക്യാമ്പുകള്‍ സജീവമായതിനാല്‍ ജൂലൈയില്‍ കാണാമെന്നാണ് ഭാഗവത് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.