മല്യക്കെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്ത്യ

ന്യൂഡൽഹി: 9400 കോടി രൂപ വായ്പ തരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യക്കെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്‍റർപോളിനോട് ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷട്ര വാറന്‍റിന് തുല്യമായാണ് റെഡ്കോർണർ നോട്ടീസ് പരഗണിക്കപ്പെടുന്നത്.

വിജയ് മല്യയെ ഇന്ത്യയിലേക്ക് അയക്കാന്‍ സാധിക്കില്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയതിന് തൊട്ടുപുറകെയാണ് എൻഫോഴ്മെന്‍റ് ഡയറക്ടറേറ്റ് ഇന്‍റർപോളിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ബ്രിട്ടനില്‍ തങ്ങുന്ന ഒരാള്‍ക്ക് സാധുവായ പാസ്പോര്‍ട്ട് ഉണ്ടാകണമെന്ന് വ്യവസ്ഥയില്ലെന്നാണ് തിരിച്ചയക്കാത്തതിന് ബ്രിട്ടൻ നൽകുന്ന വിശദീകരണം. മല്യയുടെ കാര്യത്തില്‍ പാസ്പോര്‍ട്ട് റദ്ദാക്കപ്പെട്ടത് ലണ്ടനില്‍ എത്തിയശേഷമാണ്. മല്യക്കെതിരായ ആരോപണങ്ങളുടെ ഗൗരവം ബോധ്യമുണ്ടെന്നും ഇന്ത്യാസര്‍ക്കാറിനെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്നും ബ്രിട്ടന്‍ വിശദീകരിച്ചിരന്നു.

ബാങ്കുകളെ വെട്ടിച്ചുമുങ്ങിയ മല്യയെ നാട്ടില്‍ തിരിച്ചത്തെിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. മുംൈബ പ്രത്യേക കോടതി മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റും പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.