Posted On
date_range Updated On
date_range നവംബര്‍ 29ന് അയോധ്യ ക്ഷേത്രനിര്‍മാണം തുടങ്ങുമെന്ന് സന്യാസിമാര്‍
ഉജ്ജൈന്‍: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം നവംബര്‍ ഒമ്പതിന് ആരംഭിക്കുമെന്ന് സന്യാസിമാരുടെ പ്രഖ്യാപനം. മധ്യപ്രദേശിലെ ഉജ്ജൈനില്‍ നടന്നുവരുന്ന സിംഹസ്ത കുംഭമേളയുടെ ഭാഗമായി ചേര്‍ന്ന സന്യാസിമാരുടെ പ്രത്യേക യോഗത്തിലാണ് സന്യാസിമാര്‍ ക്ഷേത്രനിര്‍മാണം പ്രഖ്യാപിച്ചത്.
രാജ്യസഭയിലേക്ക് ബി.ജെ.പി നോമിനേറ്റ് ചെയ്ത സുബ്രമണ്യന്‍ സ്വാമിയും ക്ഷേത്രനിര്‍മാണ ആവശ്യം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. സുപ്രീംകോടതിയില്‍ നടന്നുവരുന്ന ബാബരി മസ്ജിദ്-രാമജന്മഭൂമി കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും സ്വാമി ആവശ്യപ്പെട്ടു. കേസ് കോടതിയില്‍ ഇഴയുന്നതില്‍ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും കാരണം വ്യക്തമാക്കണമെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.