ന്യൂഡല്‍ഹി: ആനയുടമകള്‍ക്ക് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കേരള സര്‍ക്കാറിന് സുപ്രീംകോടതി വിലക്ക്. അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ സുപ്രീംകോടതി വിധിപ്രകാരം പിന്‍വലിക്കണമെന്നും ജസ്റ്റിസ് ദീപക് മിശ്ര, എസ്.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. ആനകളെ ഇതര സംസ്ഥാനങ്ങളിലേക്ക് കൈമാറ്റംചെയ്യുന്നതില്‍നിന്ന് ഉടമകളെ വിലക്കി. വൈല്‍ഡ് ലൈഫ് റെസ്ക്യൂ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്‍റര്‍ ഉള്‍പ്പെടെ ആറു സംഘടനകളും ഏതാനും വ്യക്തികളും ചേര്‍ന്ന് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് വിധി.
3000ത്തിലധികം ആനകളെ വ്യക്തികളും മതസ്ഥാപനങ്ങളും കൈവശംവെച്ചിരിക്കുകയാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. വിവിധ ആഘോഷങ്ങളില്‍ ആനകള്‍ക്കു നേരെ ക്രൂരമായ നടപടികളാണ് ഉണ്ടാവുന്നതെന്നും ഹരജിക്കാര്‍ പറഞ്ഞു. മതിയായ രേഖകളില്ലാതെ ആനകളെ കൈവശംവെക്കാന്‍ സംസ്ഥാനം ആന ഉടമകള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംസ്ഥാന സര്‍ക്കാറിന് അത്തരമൊരു വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള അധികാരമില്ളെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷക അപര്‍ണ ഭട്ട് പറഞ്ഞു. എന്നാല്‍, അതേ നിയമപ്രകാരം, ചില നിബന്ധനകള്‍ പ്രകാരം സംസ്ഥാനത്തിന് അത്തരം അനുവാദങ്ങള്‍ നല്‍കാന്‍ അധികാരമുണ്ടെന്ന് സംസ്ഥാന സര്‍ക്കാറിന്‍െറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വാദങ്ങള്‍ കേട്ട കോടതി, ഈ വിഷയങ്ങള്‍ അവസാനഘട്ടത്തില്‍ പരിഗണിക്കാമെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.