ജഡ്ജിമാരുടെ ഒഴിവ് നികത്തണമെന്ന് വീണ്ടും ജസ്റ്റിസ് ഠാകുര്‍

കട്ടക്: നീതി ലഭ്യമാക്കുകയെന്നത് മൗലികാവകാശമാണെന്നും സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് നീതി നിഷേധിക്കരുതെന്നും സുപ്രീംകേടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താത്തതിനെതിരെയാണ് ഠാകുര്‍ വീണ്ടും പ്രതികരിച്ചത്. രാജ്യത്ത് ജഡ്ജിമാരുടെ 70,000ത്തോളം ഒഴിവുകളുണ്ടെന്ന് ഒഡിഷ ഹൈകോടതി കട്ടക് ബെഞ്ചിന്‍െറ ജന്മശതാബ്ദി ആഘോഷച്ചടങ്ങില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. ജഡ്ജിമാരുടെ നിയമനം വേഗത്തിലാക്കുന്നത് ഉറപ്പുവരുത്താന്‍ നീതിന്യായ സംവിധാനം ബദ്ധശ്രദ്ധരാണ്. എന്നാല്‍, നിയമനം നടത്തേണ്ട സംവിധാനത്തിന് വേഗം കുറവാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഇതേ വിഷയമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ ജസ്റ്റിസ് ഠാകുര്‍ വിതുമ്പിയിരുന്നു.
വിവിധ ഹൈകോടതികളിലേക്ക് നിയമനാംഗീകാരം കിട്ടിയ 900 ജഡ്ജിമാരില്‍ 450 പേരെ ഉടന്‍ നിയമിക്കണം. ജഡ്ജിമാരുടെ കുറവാണ് രാജ്യത്തെ നിയമസംവിധാനം നേരിടുന്ന പ്രധാന വെല്ലുവിളി. 1987ല്‍ 44,000 ജഡ്ജിമാര്‍ വേണമെന്ന് ദേശീയ നിയമ കമീഷന്‍ ശിപാര്‍ശ ചെയ്തത് ജസ്റ്റിസ് ഠാകുര്‍ ഓര്‍മിപ്പിച്ചു. ജനസംഖ്യ വന്‍തോതില്‍ കൂടിയിട്ടും നിലവില്‍ 18,000 ജഡ്ജിമാര്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യാ വര്‍ധന കണക്കിലെടുമ്പോള്‍ 70,000 ജഡ്ജിമാരെ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.