കളളക്കടത്തുകാരന്‍െറ സ്വര്‍ണം തട്ടിയ എട്ട് ആര്‍മി ഓഫീസര്‍മാര്‍ പിടിയില്‍

ഐസോള്‍: കള്ളക്കടത്തുകാരനെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയ കേസില്‍ ആര്‍മി ഉദ്യോഗസ്ഥന്‍മാര്‍ അറസ്റ്റില്‍. സി. ലല്‍നുന്‍ഫെല എന്നയാളുടെ പരാതിയില്‍ അസം റൈഫിള്‍സിലെ മുതിര്‍ന്ന ഓഫീസര്‍ ജസ്ജിത് സിങ് ഉള്‍പ്പെടെ എട്ട് പേരെയാണ് അസം പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.

മ്യാന്‍മറില്‍നിന്നും മിസോറാമിലെ ഐസോളിലേക്ക് സ്വര്‍ണം കടത്തിക്കൊണ്ടു വരുന്നതിനിടെ  ലല്‍നുന്‍ഫെലയുടെ കാര്‍ തടഞ്ഞു നിര്‍ത്തുകയും പേര് വെളിപ്പെടുത്താതെ ജസ്ജിത് സിങും സംഘവും വാഹനത്തിന്‍െറ  ഗിയര്‍ ബോക്സില്‍ നിന്നും 14.5 കോടി വിലവരുന്ന സ്വര്‍ണം കവരുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ പരാതിക്കാരന്‍ ജാമ്യത്തിലാണ്. 2016ല്‍ ഫയല്‍ ചെയപ്പെട്ട കേസില്‍ ആര്‍മിയുടെ പങ്ക് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ അസം സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.