Posted On
date_range Updated On
date_range കുംഭമേളക്കിടെ തിക്കിലും തിരക്കിലും ഏഴു മരണം
ഉജ്ജൈന്‍ (ഉത്തര്‍പ്രദേശ്): ഉജ്ജൈനില്‍ കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേര്‍ മരിച്ചു. 90 പേര്‍ക്ക് പരിക്കേറ്റു. ഇവിടെ ഇടിമിന്നലോടുകൂടിയ പേമാരിയുണ്ടായിരുന്നു. ഒരാള്‍ മിന്നലേറ്റാണ് മരിച്ചത്. കുംഭമേളക്കുവേണ്ടി ഒരുക്കിയ ടെന്‍റുകളും കവാടങ്ങളും തകര്‍ന്നാണ് മറ്റുള്ളവര്‍ മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയുമുണ്ടെന്നാണ് പ്രാഥമിക വിവരം. നിരവധിയാളുകള്‍ തകര്‍ന്ന ടെന്‍റുകള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. മേള നടക്കുന്ന നഗരിയില്‍ ചളിനിറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് പ്രയാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.