ന്യൂഡല്‍ഹി: യോഗയില്‍ നിന്ന് വ്യവസായത്തിലേക്ക് ചുവടുമാറിയ രാംദേവിനെ പുകഴ്ത്തി മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. രാംദേവ് തന്‍െറ ‘പതഞ്ജലി’ എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഉല്‍പന്നങ്ങളിലൂടെ നേടുന്ന ലാഭം മുഴുവന്‍ പാവങ്ങളെ സഹായിക്കുന്നതിന് ചെലവഴിക്കുകയാണെന്ന് രാംദേവുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ലാലു പറഞ്ഞു. രാം ദേവിന്‍െറ വിജയത്തില്‍ ആളുകള്‍ക്ക് അസൂയയാണ്. പതഞ്ജലിയുടെ ഉല്‍പന്നങ്ങള്‍ക്ക് രാജ്യത്ത് നല്ല ആവശ്യക്കാരുണ്ട്. രാംദേവിന്‍െറ സമ്പാദ്യം അവിഹിത മാര്‍ഗങ്ങളിലൂടെയാണെന്ന് അദ്ദേഹത്തിന്‍െറ ശത്രുക്കള്‍ പറഞ്ഞുപരത്തുന്നതാണ്- ലാലു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.