വോട്ട് ബാങ്ക് ലക്ഷ്യമല്ലെന്ന് നരേന്ദ്ര മോദി

ബല്ലിയ: പാവങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതാണ് എൻ.ഡി.എ സർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങൾ ചെയ്യുന്നതെല്ലാം പാവങ്ങൾക്ക് വേണ്ടിയാണ്. തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു വേണ്ടി ഒരുപാട് പ്രവർത്തിച്ചുവെന്നും മോദി വ്യക്തമാക്കി.

സർക്കാരിന്‍റെ പദ്ധതികളെല്ലാം പാവങ്ങള്‍ക്ക് വേണ്ടിയാണ്. അല്ലാതെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയല്ല. ഇന്ത്യയെ വളർത്തുന്ന എല്ലാ തൊഴിലാളികളെയും അഭിനന്ദിക്കുന്നു. ലോകം മുഴുവനും ഒന്നായി കാണണമെന്നതാകണം എല്ലാവരുടെയും മുദ്രാവാക്യമെന്നും മോദി ചൂണ്ടിക്കാട്ടി.

മേയ് ദിനത്തിൽ ഉത്തർപ്രദേശിലെ ബല്ലിയയിൽ പ്രധാൻമന്ത്രി ഉജ്വല യോജന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 2016–19 വർഷത്തിൽ ബി.പി.എല്ലുകാരായ അഞ്ച് കോടി വനിതകൾക്ക് പാചകവാതക കണക്‌ഷൻ നൽകുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് പ്രധാൻമന്ത്രി ഉജ്വല യോജന.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.