മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയെ വധിച്ചത് പൊലീസ് അല്ലെന്ന് വെളിപ്പെടുത്തൽ

കൊല്‍ക്കത്ത: മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയെ വധിച്ചത് പൊലീസ് അല്ലെന്ന് നാല് വര്‍ഷത്തിന് ശേഷം മുന്‍ മാവോയിസ്റ്റ് നേതാവിന്‍റെ വെളിപ്പെടുത്തല്‍. ഏഷ്യാനെറ്റ് ന്യൂസാണ് വെളിപ്പെടുത്തൽ പുറത്തുവിട്ടത്. പൊലീസിന് വേണ്ടി കിഷന്‍ജിയെ വധിച്ചത് താനാണെന്ന് പശ്ചിമ മിഡ്‌നാപൂരിലെ മാവോയിസ്റ്റ് നേതാവായിരുന്ന ശാന്തനു മഹാതോ വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ ജംഗിള്‍ മഹല്‍ മേഖലയിലെ ആദിവാസി ഗ്രാമത്തില്‍ വച്ചാണ് ശാന്തനു മഹാതോ ഇക്കാര്യം പറഞ്ഞത്.

കടപ്പാട് -ഏഷ്യാനെറ്റ് ന്യൂസ്
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.