മുംബൈ: കശ്മീര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി ‘ഭാരത് മാതക്ക്’ ജയ് വിളിക്കുമോയെന്ന് ബി.ജെ.പിയോട് ശിവസേനയുടെ ചോദ്യം. പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിലൂടെയാണ് സേനയുടെ ചോദ്യം. ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവരും വിഭജന വാദികളുമായവരോട് അനുഭാവംപുലര്‍ത്തുന്ന മെഹബൂബയുമായുള്ള ബന്ധം ബി.ജെ.പിക്ക് ആശാസ്യമല്ല. എന്നിട്ടും, ബി.ജെ.പിയുടെ പിന്തുണയോടെ മെഹബൂബ മുഖ്യമന്ത്രിയാകാന്‍ പോകുകയാണ്.
ഇത് രാജ്യത്തെ അസ്വസ്ഥമാക്കുന്നു. ദേശീയതയെച്ചൊല്ലി രാജ്യത്ത് വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. മെഹബൂബ ഭാരത മാതാവിന് ജയ് വിളിക്കുമോയെന്ന ചോദ്യവുമുയരുന്നു. അഫ്സല്‍ ഗുരുവിന്‍െറ മൃതശരീരം തിഹാറില്‍നിന്ന് രക്തസാക്ഷി പരിവേഷത്തോടെ കൊണ്ടുപോകാന്‍ മെഹബൂബ ഇന്നും ആഗ്രഹിക്കുന്നുണ്ടോ -‘സാമ്ന’ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.