അപ്പ റാവുവിനെ പുറത്താക്കണമെന്ന് ഷിന്‍ഡെ


ഹൈദരാബാദ്: ദലിത് വിരുദ്ധ മനോഭാവം പുലര്‍ത്തുന്ന ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പ റാവുവിനെ എത്രയും പെട്ടെന്ന് പുറത്താക്കി അറസ്റ്റ് ചെയ്യണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ. രോഹിത് വെമുലയുടെ മാതാവ് രാധികയെയും വൈസ് ചാന്‍സലര്‍ക്കെതിരായ പ്രക്ഷോഭത്തെ തുടര്‍ന്ന് അറസ്റ്റിലായി ചരലപ്പള്ളി ജയിലിലായിരുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഹിത് ജീവനൊടുക്കിയ അന്നുതന്നെ വൈസ് ചാന്‍സലര്‍ രാജിവെക്കേണ്ടതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അതൊരു ആത്മഹത്യയായിരുന്നില്ല; സ്ഥാപനം നടത്തിയ കൊലപാതകമായിരുന്നു. എസ്.സി, എസ്.ടി അതിക്രമം തടയല്‍ നിയമം അനുസരിച്ച് എന്തുകൊണ്ടാണ് അപ്പ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തത്.  കേന്ദ്ര സര്‍ക്കാര്‍ ദലിതുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ കോണ്‍ഗ്രസ് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.