ന്യൂഡല്‍ഹി: ഛത്തിസ്ഗഢ് പൊലീസിന്‍െറ പീഡനങ്ങളില്‍നിന്ന് രക്ഷതേടി രാഷ്ട്രപതിക്കും മനുഷ്യാവകാശ കമീഷനും ആദിവാസി മാധ്യമ-സാമൂഹിക പ്രവര്‍ത്തകന്‍െറ സങ്കട ഹരജി. മാവോയിസ്റ്റുകള്‍ക്കെതിരായ നടപടി എന്ന പേരില്‍ ആദിവാസികള്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ പുറത്തുവിട്ടതിന്‍െറ പേരില്‍ പലവുരു പീഡിപ്പിക്കപ്പെട്ട ലിംഗാറാം കൊഡോപ്പി എന്ന 29കാരനാണ് അടിയന്തര രക്ഷാനടപടി ഇല്ളെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു പ്രഖ്യാപിച്ച് ഡല്‍ഹിയിലത്തെിയത്.
ആദിവാസികളുടെ പേടിസ്വപ്നമായ ഐ.ജി ശിവരാം പ്രസാദ് കല്ലൂരി വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് കൊല്ലുകയോ കേസില്‍ കുടുക്കി അകത്തിടുകയോ ചെയ്യുമെന്ന് ഇദ്ദേഹത്തോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് കല്ലൂരി കൊല്ലും മുമ്പ് ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഇതറിഞ്ഞ് വിഷയം രാഷ്ട്രപതിയെ ധരിപ്പിക്കാനായി അഭിഭാഷകരും പൗരാവകാശ പ്രവര്‍ത്തകരും ലിംഗയെ തലസ്ഥാനത്തേക്ക് ക്ഷണിക്കുകയായിരുന്നു. മാവോയിസ്റ്റ് മുദ്രചാര്‍ത്തി തടവിലിടുകയും ലൈംഗിക അതിക്രമങ്ങള്‍ക്കിരയാക്കുകയും ചെയ്ത ആദിവാസി സാമൂഹിക പ്രവര്‍ത്തക സോണി സോറിയുടെ അടുത്ത ബന്ധുവാണ് ലിംഗാറാം.
നേരത്തെ നക്സല്‍ എന്നാരോപിച്ച് തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്ന പൊലീസ് അടുത്തിടെ സോണിക്കെതിരെ ഉണ്ടായ ആക്രമണത്തിനു ശേഷമാണ് ഇദ്ദേഹത്തെ വീണ്ടും വേട്ടയാടാന്‍ തുടങ്ങിയത്. ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിച്ച പൊലീസ് സോണിയുടെ ബന്ധുക്കളാണ് സംഭവത്തിനു പിന്നില്‍ എന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ലിംഗാറാം പറയുന്നു. പിതാവ് മുന്ദ്രാ റാം സോറി, സഹോദരി ഭര്‍ത്താവ് അജയ് മര്‍ക്കം തുടങ്ങിയവരെ വിളിപ്പിച്ച് പലവുരു ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. ആവലാതി ബോധിപ്പിക്കാന്‍ ചെന്ന മുന്ദ്രാ റാമിനോട് തന്‍െറ പൊലീസുകാരാണ് സോണിയെ ബലാത്സംഗം ചെയ്തതെന്നു പറഞ്ഞ ശേഷമാണ് ഐ.ജി കല്ലൂരി ലിംഗാറാമിനെതിരെ ഭീഷണി മുഴക്കിയത്. താനും സോണിയും കുടുംബവും മാത്രമല്ല എല്ലാ ആദിവാസികളും അവര്‍ക്കായി സംസാരിക്കുന്ന സാമൂഹിക പ്രവര്‍ത്തകരും അപകടാവസ്ഥയിലാണ്. അക്രമത്തിനിരയായ ആദിവാസികള്‍ക്ക് നിയമസഹായം നല്‍കിയ അഭിഭാഷക സംഘത്തെയും വാര്‍ത്ത നല്‍കിയ പത്രക്കാരെയും ആട്ടിയോടിച്ചെന്നും മറ്റു പലരും ഭീഷണിയുടെ നിഴലിലാണെന്നും ഇദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടാല്‍ രാജ്യം മുഴുവന്‍ അറിയുകയും പ്രതിഷേധിക്കുകയും ചെയ്യുമെങ്കില്‍ ഛത്തിസ്ഗഢില്‍ പത്തു സ്ത്രീകള്‍ ക്രൂര ലൈംഗിക അതിക്രമങ്ങള്‍ക്കിരയായാലും ആരും തിരിഞ്ഞു നോക്കുന്നില്ല. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ പ്രകാരം അടിയന്തരമായി ഇടപെടണമെന്ന് രാഷ്ട്രപതിക്കു നല്‍കിയ കത്തില്‍ ലിംഗാറാം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.