പൊതു വിദ്യാഭ്യാസത്തിന്​ 15000 കോടി; പരീക്ഷക്ക്​ കുട്ടികൾക്ക്​ ഇരിക്കാൻ​ ​െബഞ്ചില്ല

ഹൈദരാബാദ്: കോപ്പിയടിയും ക്രമക്കേടും തടയാൻ ൈഹടെക് സംവിധാനമൊരുക്കിയ ആന്ധ്രപ്രദേശിൽ വിദ്യാർഥികൾ പൊതുപരീക്ഷക്ക് ഇരുന്നത് വെറും നിലത്ത്.  ചിറ്റൂരിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ബെഞ്ചും ഡസ്‌ക്കും ഇല്ലാാതെ വിദ്യാര്‍ഥികൾ നിലത്തിരുന്ന് പരീക്ഷ എഴുതിയത്. അതേസമയം
പരീക്ഷയിൽ കോപ്പിയടിയും മറ്റ് ക്രമക്കേടുകളും നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജിപിഎസ് സംവിധാനം അടക്കം ഏർപ്പെടുത്തിയിരുന്നു.

സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പൊതുവിദ്യാഭ്യാസ നിലവാരം വർധിപ്പിക്കുന്നതിനും 17,000 കോടി രൂപയാണ് 2016–17 ബജറ്റിൽ ആന്ധ്രപ്രദേശ് സർക്കാർ നീക്കിവച്ചിരിക്കുന്നത്. 2015-–16 വർഷത്തിൽ 15000 കോടി രൂപയും അനുവദിച്ചിരുന്നു. കോടിക്കണക്കിന് രൂപ ബജറ്റിൽ അനുവദിച്ചിട്ടും ഗ്രാമപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യമില്ലാത്ത സ്കൂളുകളിൽ വിദ്യാർഥികൾ നിലത്തിരുന്നാണ് പരീക്ഷ എഴുതിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.