" ഭാരത് മാതാ കി ജയ് " വിളിക്കുന്നത് ദേശിയതയുടെ മാനദണ്ഡമല്ല- തരൂര്‍

ന്യൂഡല്‍ഹി: ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നതിന്‍െറ അടിസ്ഥാനത്തില്‍ ദേശിയത നിര്‍ണ്ണയിക്കാനാവില്ളെന്ന് ലോകസഭ എം.പി ശശി തരൂര്‍. ജനാധിപത്യ സംവിധാനത്തില്‍ എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്.
അതു പോലെ മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിക്കുകയും ചെയ്യണം. ജെ.എന്‍.യു വും ദേശിയതയും എന്ന വിഷയത്തില്‍ സര്‍വകലാശാലക്കു പുറത്ത് വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരത് മാതാ കി ജയ് എന്നു പറയുന്നതു  പോലെ തന്നെ അത് പറയാതിരിക്കാനുള്ള സ്വാതന്ത്ര്യവും  ഭരണഘടന പൗരനു നല്‍കുന്നുണ്ട്. എന്നാല്‍ താനത് എപ്പോഴാണ് പറയേണ്ടതെന്ന് തീരുമാനിക്കുന്നത് താനാണെന്നും അതാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ എന്നത് ഹിന്ദി,ഹിന്ദു,ഹിന്ദുസ്ഥാന്‍ എന്നതിലൊതുങ്ങുന്നതല്ല മറിച്ച് എല്ലാ വൈവിധ്യങ്ങളേയും അംഗീകരിക്കുന്നതാവണം. കൃഷ്ണനേയും കനയ്യകുമാറിനേയും ഉള്‍കൊള്ളുന്ന ഇന്ത്യയെ ആണ് നമുക്കാവശ്യമെന്നു പറഞ്ഞ തരൂര്‍ രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാക്കുന്ന ജെ.എന്‍.യു വിദ്യാര്‍ഥി സമൂഹത്തെ അഭിനന്ദിച്ചു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.