ന്യൂഡല്‍ഹി: നായകളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡല്‍ഹി കേന്ദ്രമായ ഹ്യൂമന്‍ സൊസൈറ്റി ഇന്‍റര്‍നാഷനല്‍ വക ഒരു ലക്ഷം രൂപ ഇനാം. ഡല്‍ഹി മെട്രോ സ്റ്റേഷനടുത്ത് ഷോര്‍ട്ടും ജാക്കറ്റും ധരിച്ച ഒരാള്‍ ഒരു മാസം പ്രായമുള്ള നായക്കുട്ടിയെ കൊല്ലുന്നതും മറ്റു മൂന്ന് നായകളെ ഉപദ്രവിക്കുന്നതുമായ രംഗം സി.സി.ടി.വിയില്‍ തെളിഞ്ഞിരിക്കുന്നത്.
വിഡിയോയില്‍ മുഖം വ്യക്തമല്ലാത്തതുകൊണ്ട് തങ്ങള്‍ക്കാരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഹ്യൂമന്‍ സൊസൈറ്റി ഇന്‍റര്‍നാഷനല്‍ എന്ന സംഘടനയും മറ്റൊരു സംഘടനയുമാണ് ഇയാളെ കണ്ടത്തെുന്നതിന് ലക്ഷം രൂപ പ്രഖ്യാപിച്ചിരിക്കുന്നത്. എന്തായാലും ഡല്‍ഹീസ് സീരിയസ് ഡോഗ് കില്ലര്‍ എന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.