ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിന്‍െറ ‘ബഗ് ബൗണ്ടി പ്രോഗ്രാ’മിലുടെ ഇന്ത്യക്കാര്‍ പാരിതോഷികമായി സ്വന്തമാക്കിയത് 4.84 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. സോഫ്റ്റ്വെയറുകളുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന തെറ്റായ പ്രോഗ്രാമുകളായ ‘ബഗു’കളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സോഫ്റ്റ്വെയര്‍ സ്ഥാപനങ്ങളും വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളും പ്രോഗ്രാമര്‍മാര്‍ക്ക് പ്രതിഫലം നല്‍കാറുണ്ട്. ബഗ് ബൗണ്ടി പ്രോഗ്രാം എന്നാണ് ഇത് അറിയപ്പെടുന്നത്. ഫേസ്ബുക്കില്‍ ഇത്തരം ‘ബഗ്’ റിപ്പോര്‍ട്ടിങ് നടത്തിയതിനാണ് ഇന്ത്യക്കാര്‍ ഇത്രയും തുക പാരിതോഷികമായി കൈപ്പറ്റിയത്.
2011 മുതലുള്ള കണക്കാണിത്. ബഗ് ബൗണ്ടി പദ്ധതിയുടെ ഭാഗമായി ലോകത്ത് ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത് ഫേസ്ബുക്കാണ്. 127 രാജ്യങ്ങളിലെ ഗവേഷകരും പ്രോഗ്രാമര്‍മാരുമാണ് ഫേസ്ബുക്കിനുവേണ്ടി ‘പ്രശ്നക്കാരായ’ സോഫ്റ്റുവെയറുകളെക്കുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയത്.
ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയതിന്‍െറ ക്രെഡിറ്റും ഇന്ത്യക്കാര്‍ സ്വന്തമാക്കി. ഇന്ത്യയില്‍നിന്ന് 205 പ്രോഗ്രാമാര്‍മാരാണ് ഫേസ്ബുക്കിന്‍െറ ബഗ് ബൗണ്ടിയില്‍ പങ്കെടുത്തതെന്ന് പദ്ധതിയുടെ ടെക്നിക്കല്‍ മാനേജരായ ആഡം റുഡര്‍മാന്‍ പറഞ്ഞു. 5400ഓളം റിപ്പോര്‍ട്ടുകള്‍ ആകെ ലഭിച്ചുവെങ്കിലും ശരിയായ 2400 എണ്ണത്തിനുമാത്രമാണ് പാരിതോഷികം നല്‍കിയത്.
800ഓളം പേര്‍ പ്രതിഫലത്തിന് അര്‍ഹരായെന്നും ഓരോ വര്‍ഷവും പദ്ധതിയില്‍ പ്രോഗ്രാമര്‍മാരുടെ എണ്ണം കൂടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.